പുത്തന്‍ചിറക്കായി,പുത്തന്‍ചിറക്കാര്‍ക്കായി ഒരു ബ്ലോഗ് ഉദ്യമം.
വാര്‍ത്തകള്‍,വിശേഷങ്ങള്‍,ചിത്രങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി, ബ്ലോഗ് എന്ന മാധ്യമത്തിലൂടെ നമ്മുടെ നാടിനേയും,നാട്ടുകാരേയും,നാട്ടു വിശേഷങ്ങളേയും പ്രകാശനം ചെയ്യാനുള്ള ഒരു ശ്രമം.ഒരു ‘ടീം ബ്ലോഗ്‘ ആയി ഇത് മാറണം എന്നുണ്ട്. അതിന് ഒരു പക്ഷേ സമയം എടുക്കുമായിരിക്കാം.ഈ ബ്ലോഗ് മുന്നോട്ട് കൊണ്ടു പോകുന്നതിന് നിങ്ങളുടെ ഒരോരുത്തരുടേയും സഹകരണം വേണ്ടിയിരിക്കുന്നു.എന്തായിരിക്കണം ഈ ബ്ലോഗ് എന്ന് നിങ്ങള്‍ പറയുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്ളു തുറന്ന് അറിയിക്കുക...
സസ്നേഹം
-സുധീര്‍
10 comments:
:-)
സുധീര്‍ വളരെ നല്ല ഉദ്യമം. പുത്തന്ചിറയെപ്പറ്റി അറിയാവുന്നവരെല്ലാം എഴുതട്ടെ. സ്കൂളുകളെപ്പറ്റി, സ്ഥാപനങ്ങളെപ്പറ്റി, നാട്ടുകാരെപ്പറ്റി.
ചിത്രങ്ങള്‍ കൂടി ഉണ്ടെങ്കില്‍ വളരെ നന്നായിരുന്നു. കഴിഞ്ഞ തവണ അവധിയില്‍ പോയപ്പോള്‍ രാവിലെ നടക്കാനിറങ്ങാറുണ്ടായിരുന്നത് നെയ്തക്കുടി പാലം പണി നടക്കുന്നിടത്തേക്കായിരുന്നു. അന്നു കണ്ട പ്രകൃതി രമണീയത കുറച്ചെങ്കിലും പിടിച്ചെടുക്കാന്‍ ഒരു ക്യാമറ കൈയിലില്ലാതെ പോയി എന്ന ഒരൂ ദു:ഖം ഇപ്പോഴുമുണ്ട്. പാലമൊക്കെ വന്നതിനു ശേഷം ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല. ഇതേ പോലെ അനേകം സ്ഥലങ്ങളുണ്ട് ആര്‍ക്കു വേണമെങ്കിലും ക്യാമറയില്‍ പകര്‍ത്തി ബ്ലോഗിലിടുവാനായി.
കുടുതല്‍ പുത്തന്‍ചിറക്കാര്‍ ഇതു വായിക്കുമെന്നും, നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വന്ന് സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സസ്നേഹം, മോഹന്‍
നന്ദി മോഹന്‍ ചേട്ടന്.
ഞാനും ഇടയ്ക്കിടെ പോകാറുള്ള ഒരു
സ്ഥലം ആണ് അത്.
അറിയാവുന്ന പുത്തന്‍ചിറ സുഹ്രുത്തുക്കള്ക്കെല്ലാം ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുത്താലും.
ആശംസകള്‍.. :)
ബൂലോകത്തേയ്ക്ക് സ്വാഗതം മാഷേ...
ഈ ഉദ്യമത്തിന് ആശംസകള്‍... [പുത്തന്‍ചിറയില്‍ കുറച്ചു സുഹൃത്തുക്കളുണ്ടായിരുന്നു...]
:)
‘പുത്തന്‍ചിറയില്‍ കുറച്ചു സുഹൃത്തുക്കളുണ്ടായിരുന്നു...‘
ആയിരുന്നു അല്ല ശ്രീ,പുത്തന്‍ചിറക്കാര്‍ എല്ലായ്പ്പോഴും നല്ല സുഹൃത്തുക്കള്‍ ആണ്!
ഷാരുവിനും ശ്രീയ്ക്കും നന്ദി.
അവിചാരിതവും അപ്രതീക്ഷിതവുമായി ഈ ബ്ലോഗ് വായിക്കാനിടയായി. പുത്തന്ചിറയെക്കുറിച്ച് കൂടുതല്‍ എഴുതുവാനും പ്രചരിപ്പിക്കുവാനും ശ്രമിക്കുന്ന എല്ലാ പുത്തന്ചിറക്കാര്ക്കും എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളാരൊക്കെയാണെന്ന് ബ്ലോഗിലൂടെ അറിയില്ലെങ്കിലും പുത്തന്ചിറക്കാരാണെന്നു മനസ്സിലായി. ബോബെ, ഡല്‍ഹി, സൗദി മുതലായ ബൂലോകങ്ങളെല്ലാം കറങ്ങി അവസാനം അമേരിക്കയെന്ന ഈ കൊച്ചു രാജ്യത്ത് (??) തമ്പടിച്ച ഒരു പാവം പുത്തന്ചിറക്കാരനാണ് ഞാന്‍. പുത്തന്‍ചിറ വടക്കുംമുറി ഹൈസ്ക്കൂളിലാണ് അവസാനമായി പഠിച്ചത്. ആദ്യത്തെ ബാച്ച്. അനേകം തപ്പുതരികിടകളും ഒഴപ്പന്മാരുമുണ്ടായിരുന്ന അടിപൊളി ടീം. നിങ്ങളിലാരെങ്കിലും ആ സമയത്ത് അവിടെ പഠിച്ചവരുണ്ടോ. അരവിന്ദന് മാഷിന്റെ മീശ പിരിക്കലും ഇട്ടീര മാഷിന്റെ ചുരലിന്റെ ചൂടും സഫിയ ടീച്ചറിന്റെ സ്നേഹോപദേശങ്ങളുമെല്ലാം ഓര്‍മ്മയില്‍ ഇപ്പോഴും തങ്ങിനില്ക്കുന്നു. എല്ലാ പുത്തന്ചിറക്കാര്ക്കും നന്മകള് നേരുന്നു.
aparichithamaya etho oru yathrayil pettonnu oru maykkathil ninnum kannu thurannappol munnil naammude puthenchiraye kanda oru anubhoothiyanu e blog kandappol anubhavapettathu oraayiran naanni
ellaa vidha bhavukangalum nerunnu
salam karigachira
valare valare santhosham..ente nadinte beauties ini lokakathinte kannilekku..ee udyamathinte pinnile ellavarkum nanma varatte.
valare valare santhosham..ente nadinte beauties ini lokakathinte kannilekku..ee udyamathinte pinnile ellavarkum nanma varatte.
Post a Comment